Saturday, October 27, 2007

ആത്മസംഘര്‍ഷങ്ങളിലൂടെ

ഇനി പരീക്ഷയുടെ കാത്തിരിപ്പാണ്,അതായത് സ്റ്റഡിലീവ്.ഇത്രയും നാള്‍ പരീക്ഷകളെ വളരെ ലാഘവത്തോടെയാണ് ഞാന്‍ കണ്ടിരുന്നത്, പക്ഷേ ഇപ്പോള്‍ എന്തോ ഉള്ളിന്റെയുള്ളില്‍ ഒരു പേടി.വരുന്ന പരീക്ഷയില്‍ തോറ്റാല്‍ ക്യമ്പസ് ഇന്റര്‍വ്യൂവിലൂടെ എനിക്ക് കിട്ടിയ ജോലി നഷ്ടപ്പെടും.

“ഹോ ! അതോര്‍ക്കാന്‍ കൂടി വയ്യ”

ഒത്തിരി കമ്പനികളുടെ ടെസ്റ്റും ഇന്റര്‍വ്യൂമൊക്കെ അറ്റന്‍ഡ് ചെയ്ത് അവസാനം ഞാന്‍ എന്റെ ഏഴാമത്തെ ശ്രമത്തിലാണ് വിജയിച്ചത്.ഒരു പക്ഷേ അതും പരാജയപ്പെട്ടിരുന്നെങ്കില്‍
എനിക്ക് ചിലപ്പോള്‍ അത് താങ്ങാന്‍ സാധിച്ചേക്കുമായിരുന്നില്ല.(അത് വെറും തോന്നലാണെന്നാണ് എന്റെ വിശ്വാസം
, എനിക്കതു കിട്ടിയില്ലായിരുന്നെങ്കില്‍ ഹോ....,
ഇല്ല , കിട്ടിയില്ലാ‍യിരുന്നെങ്കില്‍ ഒന്നും സംഭവിക്കുകയില്ല,നമ്മള്‍
വീണ്ടും പരിശ്രമിക്കും.അഥവാ എന്തെങ്കിലും
സംഭവിക്കുമായിരുന്നെങ്കില്‍ നമുക്കത് കിട്ടുകതന്നെ
ചെയ്യും.ഈ ശുഭപ്തിവിശ്വസം, തകര്‍ന്നുപോയ പല
സമയത്തും എന്റെ രക്ഷക്കെത്തിയിട്ടുണ്ട്.)

പ്രീഡിഗ്രി കഴിഞ്ഞ് ഞാന്‍ പോളിടെക്നിക്കില്‍
പോയിചേര്‍ന്നു.അവിടെ ചേര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക്
ശേഷമാണ് എനിക്ക് എസ്.എന്‍ കോളേജില്‍ നിന്നും
ഡിഗ്രിക്കുള്ള അഡ്മിഷന്‍ കാര്‍ഡ് വന്നത്.എന്റെ റാങ്ക് 36
ആ‍ണ്.ആകെ 30 സീറ്റുമാത്രമുള്ള ആ കോഴ്സിനുവേണ്ടി
ഞാന്‍ ഒന്നുമാലോചിക്കാതെ പോളിടെക്നിക്കില്‍ നിന്നും
ടി.സി വാങ്ങി എസ്.എന്‍ കോളേജില്‍ ഡിഗ്രിക്കുള്ള
ഇന്റര്‍വ്യൂവിന് പോയി.

അച്ഛനുമായിട്ടാണ് ഞാന്‍ ഇന്റര്‍വ്യൂവിന്
പോയത്.കുറച്ചുനേരം ഞാന്‍ അകത്തുള്ള മുറിയില്‍
കയറിയിരുന്നെങ്കിലും,എനിക്ക് അവിടെ അങ്ങനെ ഇരിക്കാന്‍
പറ്റുമായിരിന്നില്ല.ഞാന്‍ എഴുന്നേറ്റ് പുറത്തേക് നടന്നു.തുടരെ
തുടരെ ദീര്‍ഘനിശ്വാസങ്ങളുമായുള്ള എന്റെ നടപ്പുകണ്ട്
അച്ഛന് ആകെ പരിഭ്രമമായി.

“എന്താ എന്തുപറ്റി?”

“ഒന്നുമില്ല ,ഒരു ചെറിയ വേദന”

“എവിടെയാ വേദന?”

“ഇവിടെ”ഞാന്‍ നെഞ്ചില്‍ കൈ തൊട്ടുകൊണ്ട് പറഞ്ഞു.

ഇതുകേട്ട അച്ഛന്റെ മുഖമാകെ വിളറിവെളുത്തു.കുറച്ച് കലുഷിതമായ സ്വരത്തില്‍ എന്നോടു പറഞ്ഞു.

“നിനക്ക് ഇവിടെ അഡ്മിഷന്‍ കിട്ടും ,അതോര്‍ത്ത് വെറുതെ ടെന്‍ഷന്‍ ..ആകല്ലേ.”
അച്ഛന്റെ ശബ്ദം പതറിയിരുന്നു.അച്ഛന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്റെ ടെന്‍ഷന്‍
ഇരട്ടിക്കുകയാണുണ്ടായത്.

കാരണം,“ഇവിടെ കിട്ടിയില്ലങ്കില്‍
വേറെ വഴി കാണാം” എന്നായിരുന്നു മറുപടിയെങ്കില്‍
എനിക്കു കുറച്ചാശ്വാസമാകുമയിരുന്നു

.“പക്ഷേ ഇവിടെ കിട്ടിയില്ലങ്കില്‍....,ഞാന്‍
വേറെയൊരിടത്തും ആപ്ലിക്കേഷന്‍ കൊടുത്തിട്ടുമില്ല, എന്റെ ഒരു കൊല്ലം നഷ്ടപ്പെടും”വീണ്ടും എന്റെ ടെന്‍ഷന്‍ വര്‍ദ്ധിച്ചു.

പെട്ടെന്ന് എന്റെ മനസ്സിലാകെ കുളിര്‍മഴ പെയ്യിച്ചുകൊണ്ട്
അറ്റന്‍ഡര്‍ എന്റെ പേര് വിളിച്ചു.ഹോ !,ഞാന്‍ ശരിക്കും തളര്‍ന്നുപോയിരുന്നു.അന്ന് ആ
നിമിഷങ്ങളില്‍ അനുഭവിച്ച സംഘര്‍ഷം അത്രയ്ക്കു
വലുതായിരുന്നു,പക്ഷേ ഇന്നതോര്‍ക്കുമ്പോള്‍ എനിക്ക് ചിരി
വരും,അന്ന് ആ അഡ്മിഷന്‍ കിട്ടീയില്ലായിരുന്നെങ്കില്‍ എന്തു
സംഭവിക്കുമായിരുന്നു?.പിന്നീട് ഓരോ കമ്പനികളുടേയും ടെസ്റ്റുകളിലും
ഇന്റര്‍വ്യൂകളിലും പങ്കെടുത്തപ്പോഴൊക്കെ ഞാനോര്‍ത്തു,ഇത്
കിട്ടിയില്ലെങ്കില്‍ എനിക്ക് വേറെ വഴികളില്ലെന്ന്..എന്നാല്‍ ഒന്നും സംഭവിച്ചില്ല,ഞാന്‍ കൂടുതല്‍,കൂടുതല്‍
നന്നായി തയ്യാറെടുത്ത് അടുത്ത കമ്പനികള്‍ക്കായി
കാത്തിരുന്നു.

പരീക്ഷയ്ക്ക് പഠിക്കാനായി പുസ്തകവുമായിരുന്ന ഞാന്‍
എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടീയത്.എനിക്കു തോന്നുന്നത്
എല്ലാവരും ഇങ്ങനെയാണെന്നാണ്.പഠിക്കുവാനായി
പുസ്തകം തുറക്കുമ്പോള്‍ തന്നെക്കുറുച്ചും,തന്റെ
രീതികളെക്കുറിച്ചുമുള്ള ഈ ചിന്ത എനിക്കു മാത്രമേയുള്ളോ
? ആ ആര്‍ക്കറിയാം.

എനിക്കു തോന്നുന്നത്
പഠിക്കനിരിക്കുന്ന സമയത്തയിരിക്കാം ഒരാള്‍ക്ക്
തന്നെക്കുറിച്ചാലോചിക്കാന്‍ സമയം കിട്ടുക.

“ഇനിയെന്തായാലും ആഹാരം കഴിച്ചിട്ടാകാം പഠനം”ഞാന്‍ മെസ്സിലേക്ക് പോകാന്‍ കൂട്ടുകാരെ വിളിക്കുവാനായി
അടുത്ത മുറികളിലേക്ക് പോയി.

ആഹാരം കഴിച്ചു കഴിഞ്ഞ് കൂട്ടുകാരൊടൊപ്പം കുറച്ചു സൊറ
പറഞ്ഞിട്ട് ഞാന്‍ എന്റെ മുറിയിലേക്കു പോയി.
“ഇന്ന് പഠിക്കാനായി ടൈംടേബിള്‍ ഉണ്ടാക്കം,നാളെ മുതല്‍
പഠിച്ചുതുടങ്ങാം“ഞാന്‍ മനസ്സിലോര്‍ത്തു.


പരീക്ഷയ്ക്കു പഠിക്കാനിരിക്കുമ്പോള്‍ എനിക്ക് ശരിക്കും
ടെന്‍ഷനാണ് ,ഈ ടെന്‍ഷന്‍ മൂലം ഞാന്‍ ഒരു ഭാഗം പോലും
വിടാതെ മുഴുവനും പഠിക്കും.പഠിച്ചു കഴിഞ്ഞാലോ അത്
മറന്നു പോകുമോ എന്നുള്ള പേടിയാണ്,അങ്ങനെ
പഠിച്ചതൊക്കെ വീണ്ടും ,വീണ്ടും പഠിക്കും.പിന്നെ
പരീക്ഷാഹാളില്‍ കയറിക്കഴിഞ്ഞാല്‍ ചോദ്യത്തിന്റെ മാര്‍ക്കും
എഴുതുവാനുള്ള സമയവും നോക്കാതെ പഠിച്ചതൊക്കെയും
എഴുതിവയ്ക്കും.അതുകൊണ്ട് പല പരീക്ഷയും കഷ്ടി
സമയത്താണ് ഞാന്‍ എഴുതിത്തീര്‍ക്കുന്നത്.പക്ഷേ ഈ
ടെന്‍ഷനൊന്നും ഞാന്‍ എന്റെ കൂട്ടുകാരുടെ മുന്നില്‍
കാണിക്കാറില്ല.

അങ്ങനെ പരീക്ഷയായി.പരീക്ഷയടുക്കുമ്പോള്‍ അമ്പലങ്ങളിലും
പള്ളികളിലും പോകുന്നവരെ കളിയാക്കുമെങ്കിലും ആരും
കാണാതെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ നേരുന്ന
നേര്‍ച്ചകള്‍ക്കൊന്നും കണക്കില്ല.രാവിലെ 9.30നാണ് പരീക്ഷയെങ്കില്‍ 9.10 നേ ഞാന്‍
മുറിയില്‍ നിന്നും പുറത്തിറങ്ങൂ.അതുവരെ പഠിക്കും.എന്നിട്ട്
വളരെ കൂളായി കൈയ്യും വീശി പരീക്ഷാഹാളിലേക്ക്
നടക്കും,ഉള്ളിന്റെയുള്ളില്‍ തീയാണെങ്കിലും അതൊന്നും
പുറത്തുകാണിക്കാതെ.

“മഹേഷേ എല്ലാം പഠിച്ചു കഴിഞ്ഞോടാ? “അരുണ്‍
ചോദിച്ചു.

“പരീക്ഷാദിവസം ഈ ചോദ്യത്തിന് വല്ല
പ്രസക്തിയുമുണ്ടോടാ”

“നിന്നെ സമ്മതിക്കണം എങ്ങനെ ഇങ്ങനെ
കൂളായിട്ടുനടക്കുന്നു?”

അപ്പോള്‍ ഞാന്‍ മനസ്സില്‍ ചിരിക്കും.
അങ്ങനെ എല്ല ടെന്‍ഷനും അറുതി വരുത്തിക്കൊണ്ട് ആ
പരീക്ഷാക്കാലവും കടന്നുപോയി.

തുടരും

4 comments:

പ്രയാസി said...

ദുര്‍ബലനാണല്ലെ..!
ച്യവനപ്രാശം ബുദ്ധിശക്തി,ആത്മസംഘര്‍ഷം ഇവകള്‍ക്കൊക്കെ ഉത്തമമാണു..പരീക്ഷാ സമയത്തു പ്രത്യേകിച്ചും..
കിയോ കിയോ ..കൊള്ളാം..:)

സഹയാത്രികന്‍ said...

ഞാന്‍ തേങ്ങ ഉടക്കട്ടേ... കോണ്‍സന്റ്ട്രേഷന്‍ പോകില്ലാലോ...?
ഓകെ ദേ ഉടച്ചു... ഠേ..!

സംഭവം കൊള്ളാം... ബാക്കികൂടി പോരട്ടേ...എന്നിട്ട് അഭിപ്രായിക്കാം...

:)

സഹയാത്രികന്‍ said...

ഓ:ടോ: ഉപദേശി, ഉപദേശിക്കാന്ന് കരുതരുത്...

“ഇന്ന് പഠിക്കാനായി ടൈംടേബിള്‍ ഉണ്ടാക്കം,നാളെ മുതല്‍
പഠിച്ചുതുടങ്ങാം“ ‘ഞാന്‍‘ മനസ്സിലോര്‍ത്തു.

ഇവിടം വരെ ഞാന്‍ പറയുന്നു എന്നെപ്പറ്റി...
പിന്നെ അത് മാറി അവനെപ്പറ്റിയായി....

പരീക്ഷയ്ക്കു പഠിക്കാനിരിക്കുമ്പോള്‍ ‘അവന്‘ ശരിക്കും
ടെന്‍ഷനാണ് “

പിന്നിട് വീണ്ടും ഞാന്‍ വരുന്നു...
“അപ്പോള്‍ ഞാന്‍ മനസ്സില്‍ ചിരിക്കും“

വായനക്കാരില്‍ ഗണ്‍ഫ്യുഷന്‍ സൃഷ്‌ടിക്കാം...എഴുതിക്കഴിഞ്ഞ് ഒന്ന് വായിച്ചിരുന്നേല്‍ ഈ ചെറിയ തെറ്റുകള്‍ ഒഴിവാക്കാമായിരുന്നു...

:)

Sreejith said...

ശരിക്കും ആ വരികള്‍ കഥാകാരന്‍ കഥാപാത്രത്തെക്കുറിച്ച് എഴുതുന്നതായാണ് ഞാന്‍ ഉദ്ദേശിച്ചത്.
അങ്ങനെ തോന്നിയില്ലേ